കേരളം
ബഫര്‍ സോണ്‍: ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കി പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍
ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്ഥലവും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കും.
സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച 2019ലെ ഉത്തരവ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കാന്‍ തീരുമാനിച്ചിരുന്നു.
വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങള്‍ അടക്കം ഒരു കിലോ മീറ്റര്‍ ബഫര്‍സോണായി നിശ്ചയിച്ച സുപ്രീംകോടതി വിധിക്ക് എതിരെ പുനപ്പരിശോധന ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.