കേരളം
ഷൊര്‍ണൂര്‍ – കോഴിക്കോട് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് 15 മുതല്‍, കോയമ്പത്തൂര്‍ സര്‍വീസ് 16ന് പുനരാരംഭിക്കും
കോഴിക്കോട് – ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം 15ന് സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂരില്‍നിന്നുള്ള സര്‍വീസ് 15നും തിരിച്ചു കോഴിക്കോട്ടു നിന്നുള്ളത് 16നും തുടങ്ങും. ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസും 16ന് സര്‍വീസ് പുനരാരംഭിക്കും.
രണ്ടു ജനറല്‍ കോച്ചുകളാണ് ഷൊര്‍ണൂര്‍ – കോഴിക്കോട് എക്‌സ്പ്രസില്‍ ഉണ്ടാവുക. കോഴിക്കോടു നിന്ന് പുലര്‍ച്ചെ 5.20ന് തിരിക്കുന്ന ട്രെയിന്‍ 7.30ന് ഷൊര്‍ണൂരില്‍ എത്തും. തിരിച്ച് ഷൊര്‍ണൂരില്‍നിന്ന് വൈകിട്ട് 5.45ന് പുറപ്പെട്ട് 7.55ന് കോഴിക്കോട്ട് എത്തും.
കല്ലായി, ഫെറോക്ക്, കടലുണ്ടി, വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരുനാവായ, കുറ്റിപ്പുറം, പേരശ്ശന്നൂര്‍, പള്ളിപ്പുറം, കൊടുമുണ്ട, പട്ടാമ്പി, കാരക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.
ഷൊര്‍ണൂര്‍ -കോയമ്പത്തൂര്‍ എക്‌സ്പ്രസിനും പത്തു ജനറല്‍ കോച്ചുകളാണ് ഉണ്ടാവുക. ഷൊര്‍ണൂരില്‍നിന്നു രാവിലെ 8.20ന് പുറപ്പെട്ട് 11.05ന് കോയമ്പത്തൂര്‍ എത്തും. തിരിച്ച് വൈകിട്ട് 4.30ന് പുറപ്പെട്ട് 7.05ന് ഷൊര്‍ണൂരില്‍ എത്തും.