കേരളം
പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം
വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂലൈ 12 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പേവിഷബാധയേറ്റതിന്‍റെ ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ. മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്നാണ് ഡിഎംഒ പറയുന്നത്. വാക്സീന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല. കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.