കേരളം
കീം പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കീം പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീരിച്ചതായി എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerela.gov.in എന്ന വെബ്സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം. എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ അവിടെ പരിശോധിക്കുകയും അവ ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.
ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
www.cee.kerela.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
കീം 2022 കാൻഡിഡേറ്റ്സ് പോർട്ടൽ ക്ലിക്ക് ചെയ്യക.
ആപ്ലിക്കേഷൻ നമ്പ്, പാസ്വേർഡ്, ആക്സസ് കോഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക
കീം അഡ്മിറ്റ് കാർഡ് ലഭിക്കും
അഡ്മിറ്റ് കാർഡിലെ വിവിരങ്ങൾ പരിശോധിച്ച് കൃത്.യമാണെന്ന് ഉറപ്പു വരുത്തുക
അതിന് ശേഷം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക
വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, പരീക്ഷ കേന്ദ്രം, പരീക്ഷയുടെ തീയതിയും സമയവും എന്നിവ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. 2022 ജൂലൈ 4 ആണ് കീം പരീക്ഷയുടെ തീയതി. കേരളത്തിലെ ആർകിടെക്ചർ, എഞ്ചിനീയറിംഗ്, മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകളിലെ പ്രവേശനത്തിനായിട്ടാണ് കീം പരീക്ഷ നടത്തുന്നത്.