Connect with us

കേരളം

സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ആളിക്കത്തുന്നു; വിവിധയിടങ്ങളിൽ സംഘർഷം; കോൺ​ഗ്രസ് മാർച്ചിനിടെ പൊലീസ് ലാത്തി വീശി

കെപിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തി വീശി. കെപിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനിടെ ശാസ്തമം​ഗലത്ത് വച്ചാണ് പൊലീസ് ലാത്തി വീശിയത്. ഇവിടെയുള്ള വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ചിനിടെ ചില കോൺ​ഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് രണ്ട് തവണ ലാത്തിവീശിയത്.

പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഏറെ നേരം റോഡിൽ കുത്തിയിരുന്നു. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചവറ പന്മനയിലും സം​ഘർഷം അരങ്ങേറി.
കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം അരങ്ങേറി.

തലശ്ശേരി ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി ഓഫീസിന്റെ ബോർഡും ചില്ലുകളും തകർത്തു. കാസർക്കോട് നിലേശ്വരത്ത് കോൺ​ഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു. പത്തനംതിട്ട അടൂരിലും തിരുവല്ല മല്ലപ്പള്ളിയിലും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. നേരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറുണ്ടായിരുന്നു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു.

ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പ്രകോപന നീക്കം.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. എംജി റോഡിന് ഇരുവശത്തും സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സുകളാണ് നശിപ്പിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം47 mins ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ