കേരളം
കൊച്ചിയിലും മുഖ്യമന്ത്രിയുടെ പരിപാടിയിൽ കർശന സുരക്ഷ; കറുത്ത മാസ്ക്കിന് വിലക്ക്
കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പരിപാടി കണക്കിലെടുത്ത് കനത്ത സുരക്ഷ. രണ്ട് വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തില്‍. അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം.
പരിപാടിയിൽ കറുത്ത മാസ്ക്ക് ധരിക്കുന്നതിന് കൊച്ചിയിലും വിലക്ക്. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം. കോട്ടയത്തും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
കോട്ടയത്ത് നിന്ന് മുഖ്യമന്ത്രി സഞ്ചരിച്ച പാതയിൽ എല്ലായിടത്തും പൊലീസ് കാവൽ നിന്നു. തൃപ്പൂണിത്തുറയിൽ വാഹനങ്ങൾ തടഞ്ഞിട്ടു. ജില്ലാ അതിർത്തിയായ നീർപ്പാറയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. വിശ്രമിച്ച എറണാകുളം ഗസ്റ്റ് ഹൗസിൽ ഡി.സി.പിയുടെ നേതൃത്വത്തിലായിരുന്നു കാവൽ ഒരുക്കിയത്. കലൂരിലും, ചെല്ലാനത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ ഉള്ളത്.