കേരളം
വെറും അഞ്ചു രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം
കൊച്ചി മെട്രോയില്‍ വെറും അഞ്ചുരൂപയ്ക്ക് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികമായ ജൂണ്‍ 17 നാണ് യാത്രക്കാര്‍ക്ക് കെഎംആര്‍എല്ലിന്റെ ഈ ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ് ഇളവുള്ളത്. മെട്രോ കാര്‍ഡ് ഉള്ളവര്‍ അന്നു കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവു കിട്ടും.
പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണ് ലക്ഷ്യം. എസ്എൻ ജംക്ഷൻ വരെ മെട്രോ സർവീസ് നീട്ടുന്നതോടെ യാത്രക്കാർ ഇനിയും കൂടുമെന്നാണ് കെഎംആർഎൽ അധികൃതരുടെ പ്രതീക്ഷ.
ഒരു ലക്ഷം ആയാൽ അതിന്റെ നേട്ടം യാത്രക്കാർക്കു നൽകും. ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കു വേണ്ടി കൂടുതൽ ഇ ഓട്ടോകളും ഇ ബസുകളും നിരത്തിലിറക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.