Connect with us

കേരളം

പി സി ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കും

Published

on

വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് വീണ്ടും നോട്ടീസ് നല്‍കുക. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനമെന്നാണ് സൂചന.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ജോര്‍ജിനോട് കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന പി സി ജോര്‍ജ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി സി ജോര്‍ജ് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാകില്ലെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം.

തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകളിലും ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. മത വിദ്വേഷ പ്രസം​ഗക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണം എന്നത് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kseb kseb
കേരളം17 hours ago

കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

ganesh kumar ganesh kumar
കേരളം20 hours ago

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

kochi kochi
കേരളം22 hours ago

വെള്ളത്തില്‍ മുങ്ങി കൊച്ചി

20240527 165311.jpg 20240527 165311.jpg
കേരളം2 days ago

പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

driving test vehicle .jpeg driving test vehicle .jpeg
കേരളം2 days ago

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

kuzhimanthi.jpeg kuzhimanthi.jpeg
കേരളം2 days ago

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍

tvm flood.jpeg tvm flood.jpeg
കേരളം2 days ago

തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

IMG 20240525 WA0001.jpg IMG 20240525 WA0001.jpg
കേരളം4 days ago

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

Ganesh SIgnal.jpg Ganesh SIgnal.jpg
കേരളം4 days ago

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

train delayed .jpeg train delayed .jpeg
കേരളം4 days ago

മോശം കാലാവസ്ഥ: പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

വിനോദം

പ്രവാസി വാർത്തകൾ