Connect with us

കേരളം

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒടുവിൽ പുറത്തിറക്കി

Published

on

കോഴിക്കോട് കെഎസ്ആര്‍ടിസി (KSRTC)ടെര്‍മിനലിന്‍റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബംഗ്ലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്. കോഴിക്കോട് -ബംഗലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15 എ – 2323 എന്ന സ്വിഫ്റ്റ് ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകള്‍ക്കിടയില്‍ ഒട്ടിച്ച നിലയില്‍ ഡ്രൈവർ ബസ് പാര്‍ക്ക് ചെയ്തത് പോയത്.

പിന്നാലെ ബസ് പുറത്തിറക്കാനുളള പലപരീക്ഷണങ്ങളായി. ടയറിന്‍റെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തളളി പുറത്തെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. മറ്റു ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും വിലകൂടിയ വണ്ടിയായതിനാല്‍ പലരും പിന്‍മാറി. ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നീക്കം വിജയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്. അതേ സമയം, ബസ് കുടുങ്ങിയ സംഭവത്തിൽ സിഎംഡി വിശദമായ റിപ്പോർട്ട് തേടി.

റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. 75 കോടി ചെലവില്‍ കെടിഡിഎഫ് സി, 2015 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനലിന്‍റെ, അപാകത സംബന്ധിച്ച് നിലനിന്ന ആരോപണങ്ങളും പരാതികളും ശരി വയ്ക്കുന്ന സംഭവം കൂടിയായി ഇത്. തൂണുകള്‍ക്കിടയില്‍ മതിയായ അകലമില്ലെന്നും ബലക്ഷയം ഉണ്ടെന്നും ചെന്നൈ ഐഐടി സംഘം കണ്ടെത്തിയിരുന്നു.

അടിയന്തരമായി സര്‍വീസ് നിര്‍ത്തി വച്ച് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കെഎസ്ആര്‍ടിസിയും സര്‍ക്കാരും ഈ റിപ്പോര്‍ട്ട് അവഗണിച്ചു. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സ്ട്രക്ചറല്‍ എന്ർജിനീയറിംഗ് നടത്തിയവരെ ഉള്‍പ്പെടെ പ്രതികളാക്കി കേസ് എടുക്കാവുന്നതാണെന്നും വിജിലൻസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടുമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

spudhiiii spudhiiii
കേരളം22 hours ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം1 day ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം2 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം2 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം2 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

bank bank
കേരളം3 days ago

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ.

വിനോദം

പ്രവാസി വാർത്തകൾ