Connect with us

കേരളം

‘കേരളം നികുതി കൂട്ടിയിട്ടില്ല, കേന്ദ്രം നികുതി മുഴുവൻ കുറക്കട്ടെയെന്ന് തോമസ് ഐസക്ക്

കേന്ദ്രം പന്ത്രണ്ട് തവണ നികുതി വർധിപ്പിച്ചപ്പോഴും കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദ​ഗ്ധനുമായ തോമസ് ഐസക്ക്. കൊവിഡ് വന്നതിന് ശേഷവും ക്രൂഡോയിലിന്റെ വിലയിഞ്ഞപ്പോഴെല്ലാമായി 12 തവണയാണ് കേന്ദ്രം നികുതി വർധിച്ചത്. എന്നാൽ കേരളം ഒരു തവണ പോലും നികുതി വർധിപ്പിച്ചിട്ടില്ല. കേന്ദ്രം കൂട്ടിയതെല്ലാം സംസ്ഥാനവുമായി പങ്കുവെക്കേണ്ടാത്ത സെസ് ആണ്. ഇപ്പോൾ കുറച്ചത് സംസ്ഥാനങ്ങൾക്ക് നൽകേണ്ട എക്സൈസ് നികുതിയാണ്. കേരളം നികുതി കൂട്ടിയിട്ടില്ല. വിലക്കയറ്റം തടയുന്നതിന് വേണ്ടിയടക്കം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വർധിപ്പിച്ച നികുതിയെല്ലാം കേന്ദ്രം കുറച്ച ശേഷം കേരളം കുറക്കുന്നത് നോക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ ഒരു കുടുംബത്തിൽനിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെയും പ്രതികരിച്ചു. ‘ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണയായി പെട്രോളിന് 26.77 രൂപയും ഡീസലിന് 31.47 രൂപയും നികുതി വർധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർധനാവാണിത്. ഇപ്പോൾ നൽകിയ നികുതിയിളവ് ജനങ്ങൾക്കു നൽകിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്.ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. ഇന്ത്യയിലെ വിലക്കയറ്റത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വർധനവാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും മോദി സർക്കാർ വർധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൽ 12.27 രൂപയും ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്. എന്നിട്ടാണ് സംസ്ഥാന സർക്കാരുകൾക്കു മേൽ നികുതി കുറക്കണം എന്ന് ആവശ്യപ്പെട്ട് കുതിര കയറുന്നത്. ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിനെപ്പോലെ നികുതി വർധിപ്പിച്ചിട്ടില്ല”. കേരള സർക്കാർ കഴിഞ്ഞ 6 വർഷക്കാലം ഒരു പ്രാവശ്യം പോലും നികുതി വർധിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ