കേരളം
കാലവര്‍ഷം ആന്‍ഡമാന്‍ തീരത്ത്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തെക്കന്‍ ആന്‍ഡാമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളി കനത്ത മഴയാണ് ലഭിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
മഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു.
പൊന്‍മുടി, കല്ലാര്‍, മങ്കയം, നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു. സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.