കേരളം
ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു; വൈസ് പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍
ചേര്‍ത്തല എസ്ച്ച് കോളജ് നഴ്‌സിങ്ങിനെതിരെ വിദ്യാര്‍ഥികളുടെ ഗുരുതര പരാതിയെന്ന് നഴ്‌സിങ്ങ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. നഴ്‌സിങ്ങ് വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചതായും പരാതിയില്‍ പറയുന്നു. ആരോഗ്യസര്‍വകലാശാലയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു.
വെള്ളിയാഴ്ച നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗങ്ങള്‍ എസ്ച്ച് കോളജ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥിനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരന്തരം വൈസ് പ്രിന്‍സിപ്പല്‍ മാനസികമായും വൈകാരികമായും പീഡിപ്പിച്ചതായി വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കി. രണ്ട് കുട്ടികള്‍ ഒരുമിച്ച് നടന്നാല്‍ സ്വവര്‍ഗാനുരാഗികളാണോ എന്ന തരത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിക്കുമെന്നും. യൂണി ഫോമിലെ ചുളിവിനെ പോലും ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു
കുട്ടികളെ കൊണ്ട് നിരന്തരം ആശുപത്രിഭാഗങ്ങള്‍ ക്ലീന്‍ ചെയ്യിക്കുന്നതായും, വാഷ്‌ബേസിന്‍ കഴുകിക്കുക്കുന്നതായും തറ തുടപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. കൂടാതെ ഡോക്ടര്‍മാരുടെ ചെരുപ്പ് നിര്‍ബന്ധിച്ച് വൃത്തിയാക്കിക്കുന്നതായു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഹോസ്റ്റല്‍ ജയിലിന് സമാനമാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ഒഴിവുദിവസങ്ങളില്‍ പോലും പുറത്തുപോകാന്‍ അനുവാദമില്ല. മാതാപിതാക്കളുമായി ഫോണ്‍വിളിക്കാന്‍ പോലും അനുമതിയില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ഥികളും പള്ളിയില്‍ പോകണം. ഇല്ലെങ്കില്‍ അധികൃതര്‍ ശിക്ഷിക്കുന്നതായും വിദ്യാര്‍ഥിനികള്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിങ്ങ് കോളജില്‍ അടിയന്തരമായി പിടിഎ യോഗം വിളിക്കാന്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.