കേരളം
തൃശൂര്‍ പൂരം: വെടിക്കെട്ട് കാണാന്‍ നിയന്ത്രണം
സ്വരാജ് റൗണ്ട് ഗ്രൗണ്ടില്‍ നിനിന്ന് തൃശൂര്‍പൂരം വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി പികെ റാണ. നൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും റാണ പറഞ്ഞു.
അതേസമയം തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുക. തൃശൂര്‍ നഗരത്തില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരത്തിന്റെ ഭാഗമായി മിക്കട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പൂരത്തിന് അണിനിരക്കുന്ന ആനകളുടെ കുടമാറ്റത്തിനുള്ള കുടകളും, ചമയങ്ങളുടെയും നടക്കും. തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ.രാജനും, പാറമേക്കാവിന്റേത് സുരേഷ് ഗോപി എം.പിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രദര്‍ശനം കാണാന്‍ എത്തും.
ഈ മാസം നാലാം തിയതിയായിരുന്നു പൂരത്തിന് കൊടിയേറിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ്ണമായി നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂരം നടത്താനാണ് തീരുമാനം.