കേരളം
സംസ്ഥാനത്ത് മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ സ്വര്‍ണവില. 38,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില നില്‍ക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
യുക്രൈന്- റഷ്യ യുദ്ധം ഉള്‍പ്പെടെ ആഗോള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഓഹരിവിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.