കേരളം
ശക്തമായ മഴ; എറണാകുളത്തും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട്
ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
എറണാകുളം ജില്ലിയിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്നു. വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.ഇന്നലെയും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാറ്റുമഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യതയെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആന്‍ഡമാന്‍ കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിമുതല്‍ ആറ് മണിവരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.