പ്രവാസി വാർത്തകൾ
പ്രവാസി പെന്ഷന് വര്‍ധിപ്പിച്ചു
പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് നല്കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
1എ വിഭാഗത്തിന്റെ മിനിമം പെന്ഷന് 3500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. അംശാദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7000 രൂപ വരെ പ്രവാസി പെന്ഷന് ലഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയുമായിരിക്കും പ്രതിമാസ അംശാദായം.