കേരളം
ലോക്കറിൽ സൂക്ഷിക്കാൻ ഏൽപിച്ച സ്വർണം പണയം വെച്ചു; ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ ഇടപാടുകാർ അറിയാതെ പണയംവച്ച ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. മണപ്പുറം ഫൈനാൻസ് ബ്രാഞ്ച് മാനേജർ രാഖിയെയാണ് (33) അറസ്റ്റ് ചെയ്തത്.
ഇടപാടുകാർ ലോക്കറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ആഭരണങ്ങൾ കൂടുതൽ തുകക്ക് പണയം വെച്ച് തട്ടിയെന്നാണ് കേസ്. 14,47,000 രൂപയുടെ ആഭരണങ്ങളാണ് രാഖി സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി പണയം വെച്ച് തട്ടിയത്.
ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ തിരിച്ചു തരുന്നില്ലെന്ന ഇടപാടുകാരുടെ പരാതി പ്രകാരം ഓഡിറ്റ് നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. 13 വർഷമായി മണപ്പുറം ഫൈനാൻസ് പുന്നംപറമ്പ് ബ്രാഞ്ചിലെ മാനേജറാണ് രാഖി.