Connect with us

കേരളം

യോഗിക്ക് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

Published

on

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയിൽ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ പരാമർശം വിവാദത്തിലായിരുന്നു. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.

കേരളത്തിന് അർഹതപ്പെട്ട പലതും നിഷേധിക്കപ്പെടുന്നെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിന്റെ പല നേട്ടങ്ങളും അക്കാര്യത്തിൽ പാരയായി മാറുകയാണ്. എയിംസ് ഇപ്പോഴും കിട്ടാക്കനി. ഏകികൃത്യമായ രീതിയിൽ ആവശ്യങ്ങൾ ഉയർത്തും. കണ്ണൂരിൽ നടന്നത് അതിക്രൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കണ്ണൂരിനെ കലാപ ഭൂമിയാക്കാൻ ചിലർ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസന സൂചികകളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞത്. കെ ഫോൺ ഒന്നാം ഘട്ടം പ്രവർത്തന സജ്ജമായി.സംസ്ഥാന പൊലീസ് മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ അംഗീകാരം പൊലീസ് സേനയ്ക്ക് ലഭിച്ചു. വിവിധ പൊലീസ് സ്‌റ്റേഷനുകൾ ഐ എസ് ഒ അംഗീകാരവും നേടിയിട്ടുണ്ട്. കലാപങ്ങൾ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാണ്. കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂരിനെ കലാപഭൂമിയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിർമ്മാണമായിരിക്കും കെ റെയിലിൻ്റെത് .പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ