ആരോഗ്യം
ഒരാഴ്‌ച; ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളില്‍ 184 കോടിയുടെ മദ്യവില്‍പ്പന
പ്രതീക്ഷിച്ചനിലയില്‍ വര്‍ധനയില്ലെങ്കിലും കോവിഡ് ലോക്ക്‌ഡൗണിനുശേഷമുള്ള മദ്യവില്‍പ്പന മോശമില്ല. ലോക്ക്‌ഡൗണ്‍ ഇളവില്‍ മദ്യ വില്‍പ്പന തുടങ്ങി ആദ്യ ആഴ്‌ച തന്നെ ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനകേന്ദ്രങ്ങളും വഴി മാത്രം കുടിച്ചു തീര്‍ത്തത് 184.06 കോടി രൂപയുടെ മദ്യം. ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളിലെ കണക്ക് ലഭിച്ചിട്ടില്ല. എന്നാല്‍, സംസ്‌ഥാനത്ത് ബാറുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും മറ്റും മദ്യം നല്‍കുന്ന വെയര്‍ഹൗസുകള്‍ വഴി മാത്രം ഇക്കാലയളവില്‍ വിറ്റത് 310.44 കോടി രൂപയുടെ മദ്യം.
മൊബൈല്‍ ആപ്ലിക്കേഷന്റെ സാങ്കേതിക പ്രശ്‌നവും നിയന്ത്രണങ്ങളും ഉണ്ടായിരുന്നെങ്കിലും മദ്യത്തിന്റെ വില്‍പ്പനയില്‍ കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ മേയ് 28 മുതല്‍ ഈ മാസം ആറുവരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞമാസം 28ന് മദ്യവില്‍പ്പന ആരംഭിച്ചെങ്കിലും ആപ്പിന്റെയും മറ്റും പ്രശ്‌നം മൂലം ഇതിനിടയില്‍ രണ്ടുദിവസവും പിന്നെ ഒന്നാംതീയതിയും വില്‍പ്പനയുണ്ടായിരുന്നില്ല. മൊത്തം അഞ്ചുദിവസമാണ് ഇക്കാലയളവില്‍ മദ്യം വിറ്റത്. ബിവ്‌റേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം വിറ്റത് 162.64 കോടിയുടെ മദ്യം. കണ്‍സ്യൂമര്‍ഫെഡ് വഴിയുള്ള വിറ്റുവരവ് 21.42 കോടി രൂപ.