കേരളം
മദ്യം വാങ്ങുമ്പോള്‍ ബ്രാന്‍ഡും വിലയും നോക്കി മനസ്സിലാക്കാൻ സ്ക്രീന്‍ വരുന്നു
ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വിലവിവരങ്ങളും സ്റ്റോക്ക് വിവരങ്ങളും എളുപ്പത്തില്‍ അറിയാവുന്ന സംവിധാനം വരുന്നു. കൗണ്ടറിന് പുറത്ത് സ്ഥാപിക്കുന്ന ഇലക്‌ട്രോണിക് ബോര്‍ഡിലൂടെയാകും ആളുകള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ കഴിയുക.
മദ്യനിര്‍മാണ കമ്പനികളുടെ താത്പര്യമനുസരിച്ച് ബീവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വില്‍ക്കുന്നത് ഒഴിവാക്കാനാണ് നടപടി. സ്ക്രീന്‍ വരുന്നതോടെ ഇഷ്ടമുള്ള മദ്യ ബ്രാന്‍ഡ് തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് കഴിയും. സംസ്ഥാനത്തെ മുഴുവന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും ഇത്തരത്തില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് എംഡി ശ്യം സുന്ദര്‍ അറിയിച്ചു.
ഇലക്‌ട്രോണിക് സ്‌ക്രീനുകള്‍ ഒരുക്കുന്ന സംവിധാനത്തിന് പുറമേ ബാറുകള്‍ക്ക് ഇഷ്ടമുള്ള മദ്യം വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഉടന്‍ ആരംഭിക്കും. മദ്യം വാങ്ങാനെത്തുന്ന ബാറുകാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാര്‍ അവര്‍ക്കിഷ്ടമുള്ള ബ്രാന്‍ഡുകള്‍ മാത്രമാണു നല്‍കുന്നതെന്ന പരാതിയുണ്ട്.
വെയര്‍ഹൗസിന്റെ സ്‌റ്റോക്ക് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതോടെ ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുത്ത് മദ്യം കൊണ്ടുപോകാം. ഓണ്‍ലൈനില്‍ ബ്രാന്‍ഡ് തിരഞ്ഞെടുത്ത് ടോക്കണ്‍ എടുത്തതിന് ശേഷം വെയര്‍ഹൗസില്‍ ഹാജരാക്കിയ ശേഷം മദ്യം കൊണ്ടുപോകാനുള്ള അനുമതി ലഭിക്കുന്നതായിരിക്കും