കേരളം
ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്ക്ക് കോവിഡ്
ലോകം മുഴുവൻ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതി പടരുന്നതിനിടെ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചതായും വിശദ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇരുവരെയും ക്വാറന്റൈന് ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
നവംബര്‍ ഒന്നിനും 26നും ഇടയില്‍ 94 പേരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയത്. ഇതില്‍ രണ്ട് പേരാണ് പതിവ് കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുള്ളത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗളൂരു റൂറല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ ശ്രീനിവാസ് വ്യക്തമാക്കി. സ്രവ പരിശോധനാ ഫലം വരാന്‍ 48 മണിക്കൂര്‍ എടുത്തേക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്കുന്ന സൂചന.