കേരളം
ആര്‍എസ്പി നേതാവ് അബനി റോയി അന്തരിച്ചു
മുതിര്‍ന്ന ആര്‍എസ്പി നേതാവും മുന്‍ എംപിയുമായ അബനി റോയി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍എസ്പി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആര്‍എസ്പി മുന്‍ ദേശീയ സെക്രട്ടറിയാണ്.
നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അന്തിമോചാരം അര്‍പ്പിക്കാനായി മൃതദേഹം എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് അഞ്ചിന് ലോധി റോഡ് ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.