കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
സ്വര്‍ണ വില സംസ്ഥാനത്ത് പവന് 36,000 രൂപയിലും താഴെയെത്തി. ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,470 രൂപയാണ് വില. രണ്ട് ദിവസം കൊണ്ട് പവന് 800 രൂപയാണ് കുറഞ്ഞത്.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില കുത്തനെ ഇടിഞ്ഞു. ട്രോയ് ഔൺസിന് 1,792.94 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,040 രൂപയായിരുന്നു വില.
ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കാരണമായി. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാൻ ഇടയാക്കിയത്.
10 ഗ്രാം സ്വര്‍ണത്തിന് 0.11 ശതമാനം വരെയൊക്കെയായി കഴിഞ്ഞ ദിവസങ്ങളിൽ എംസിഎക്സ് വ്യാപാര വില ഇടിഞ്ഞിരുന്നു. 48,760 രൂപ നിരക്കിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വില.