Connect with us

Uncategorized

കല്ലടയാറിൽ ബന്ധുക്കളായ യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു

Published

on

death 5539402 835x547 m 1

കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ (23 ) അൽത്താഫ് (26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്‌നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ പരപ്പാർ ഡാമിനു സമീപത്ത് ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ആദ്യം ഒരാളാണ് ഒഴുക്കിൽപ്പെട്ടത്. അടുത്തയാൾ രക്ഷിക്കാൻ ഇറങ്ങിയതോടെ രണ്ട് പേരും കയത്തിൽ മുങ്ങി താഴുകയായിരുന്നു. രണ്ട് പേരും ബന്ധുക്കളാണ്. ഡാം പാലത്തിൽ നിന്ന് അപകടം കണ്ട് ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് തടസമായി.

പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിവെച്ചിരിക്കുന്നതിനാൽ കല്ലടയാറിൽ ഒഴുക്ക് ശക്തമായിട്ടുണ്ട്. 20 മിനിറ്റിനു ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തെന്മല പൊലീസും നാട്ടുകാരും ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Cm dubai.jpg Cm dubai.jpg
കേരളം6 mins ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം1 hour ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം2 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം5 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

വിനോദം

പ്രവാസി വാർത്തകൾ