കേരളം
കേരളപ്പിറവി ദിനത്തില്‍ കൊച്ചി മെട്രോയില്‍ പകുതി ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം
കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് നല്‍കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചു. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസുകള്‍ എന്നിവയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
ലോക്ക് ഡൗണിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതിനാല്‍ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് 35,000ല്‍ എത്തിയിരുന്നു.നവംബര്‍ ഒന്നു മുതല്‍ തിരക്കേറിയ സമയത്തു 7 മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയത്തു 8 മിനിറ്റ് 15 സെക്കന്‍ഡ് ഇടവേളകളിലുമായി ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതായും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍, കൊച്ചി മെട്രോ ഈ മാസം 20 മുതല്‍ ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റം അവതരിപ്പിച്ചു. ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്കില്ലാത്ത സമയങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും 06:00 മുതല്‍ 08:00 മണിവരെയും 20:00 മുതല്‍ 23:00 മണിവരെയുമാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് അനുവദിക്കുന്നത്.
തിരക്കില്ലാത്ത സമയങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്കായ് വിവിധ സ്‌റ്റേഷനുകളില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി.