കേരളം
കേരളത്തില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില; ബീന്‍സിനും തക്കാളിക്കും വില കൂടുന്നു
കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും കുത്തനെ വില ഉയരാന്‍ കാരണം തമിഴ്‌നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്ബത്തേതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല
സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപ .ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ തേനിയില്‍ ഞങ്ങളെത്തിയത്. മഴ മൂലം ഇവിടെ തക്കാളി ചെടികള്‍ അഴുകി നശിച്ചു. പഴങ്ങള്‍ കൊഴിഞ്ഞു പോയി.
ശേഷിച്ചവ പറിച്ചെടുക്കുകയാണ് കര്‍ഷകര്‍. നഷ്ടക്കണക്കാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്. ബീന്‍സും അമരപ്പയറും മല്ലിയിലയും മഴയില്‍ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയില്‍ ഇവയുടെ വില കൂടി.
രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി, ബീന്‍സിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല. ദിവസവും ഇന്ധന വില വര്‍ധന ഉയരുന്നുണ്ടെങ്കിലും രണ്ടും മാസ് മുന്പ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്