കേരളം
ഒക്ടോബര്‍ 19 ന് നബിദിനം; റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി,
റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം ഒക്ടോബര്‍ 19 നും ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്,
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ഇസ്ലാമിക മതവിശ്വാസികള്‍ ആചരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ലാതായാണ് നബിദിനം കൊണ്ടാടുക.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement