കേരളം
പാചകവാതക വില വര്‍ധിച്ചു
പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 15 രൂപയാണ് വർധിപ്പിച്ചത്.
ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മാറ്റമില്ല.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറന് ഈ വര്‍ഷം മാത്രം കൂട്ടിയത് 205.50 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് 1728 രൂപയായി തുടരും.