കേരളം
ശനിയാഴ്ചകള് വീണ്ടും പ്രവൃത്തിദിനം; സര്‍ക്കാര്‍ ഉത്തരവിറങ്ങി
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പമാണ് ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയത്.
സെപ്റ്റംബര്‍ 18 ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമാകും. എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ട്. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ പൂര്‍ണ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കാമെന്നും ഉത്തരവിലുണ്ട്.
അതേസമയം, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് സാധ്യതയുണ്ട്. വരുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും.