കേരളം
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശം. അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.
പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നതിനാലും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
അതേ സമയം സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഈ മാസം 13 വരെയാണ് സ്റ്റേ.