കേരളം
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടല്‍; ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം ഇളവ്.
അനുമതി അത്യാവശ്യ യാത്രകള്‍ക്ക് മാത്രം. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നുണ്ട്. അതിന് ശേഷമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയെങ്കിലും ജനങ്ങള്‍ക്ക് മുന്നൈാരുക്കം നടത്തുന്നതിന് വേണ്ടിയാണ് നേരത്തെ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്. ടിപിആര്‍ പത്തൊന്‍പതിന് മുകളിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു