കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 4425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്.
രണ്ടാഴ്ചക്കിടെ 800 രൂപയോളമാണ് വർധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.