കേരളം
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ അഞ്ചു ദിവസം അവധി
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി. ഓണം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്.
മുഹറം ദിനമായ ഇന്നു ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല.
ബാറുകള്‍ കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.
അതേ സമയം ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ച് ബാങ്ക് അവധിയാണ്. ഓഗസ്റ്റ് 21 ന് തുടങ്ങുന്ന ഓണക്കാലം 23 ന് നാലാം ഓണത്തോടെ അവസാനിക്കും. ഓഗസ്റ്റ് 20, 21, 22, 23 തിയതികളില്‍ തുടര്‍ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 23 ന് നാലാം ഓണത്തിന്റെ അന്ന് തന്നെയാണ് ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നതിനാല്‍ ബാങ്കുകള്‍ക്ക് അന്നും അവധിയായിരിക്കും.
ആഗസ്റ്റ് മാസത്തിൽ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, കോർപറേറ്റീവ് ബാങ്കുകൾ, പ്രദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം പ്രവർത്തിക്കില്ല. ആർ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടർ അനുസരിച്ച് ആഗസ്റ്റ് മാസത്തിൽ ആകെ 15 ദിവസമാണ് ബാങ്കുകൾക്ക് അവധി.