കേരളം
സ്വാതന്ത്ര്യ ദിനത്തിൽ പരിസ്ഥിതിയെ ചേർത്തുപിടിച്ച് യൂസി തിരുവനന്തപുരം ജില്ലാ പ്രവർത്തകർ
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യൂണിവേഴ്സൽ സർവ്വീസ് എൻവയൊണ്മെന്റൽ അസോസിയേഷൻ (USEA) തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഷാജി.എസ് വൃക്ഷത്തെ നട്ട് പരിസ്ഥിതി പ്രവർത്തനങ്ങളെ കൂടി സ്വാതന്ത്ര്യ ദിനത്തിൽ ചേർത്ത് നിർത്തി.
USEA തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂപ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ ജില്ലാ ജനറൽ സെക്രട്ടറി സുനി വിൻസന്റ് പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ രാകേഷ്. ജെ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് USEA യുടെ പരിസ്ഥിതി പ്രതിജ്ഞ സംസ്ഥാന പ്രതിനിധി രാജീവ് രാജുവിന്റെ നേതൃത്വത്തിൽ ഏവരും ഏറ്റുചൊല്ലി.
ജില്ലാ സെക്രട്ടറി ആറ്റുകാൽ ശ്രീകണ്ഠൻ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട ചിന്തയോടെ പരിസ്ഥിതി, ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ആയ ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഇത്തരമൊരു പ്രോഗ്രാം നടത്തിയ യുസി പ്രവർത്തകരെ പോലീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം അഭിനന്ദിച്ചു.
പ്രോഗ്രാമിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ദേവിക റോയ്, കസ്റ്റംസ് കേഡറ്റ് കോർപ്സ് യാസ്മിൻ, സബ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ, കേശവൻ (PRO), ഷാഫി (SCPO – FORT PS), അനിൽ കുമാർ (ആർക്കിയോളജി ഡയറക്ടറേറ്റ്), USEA ജില്ലാ സെക്രട്ടറി റഷീദ, USEA പ്രവർത്തകരായ ജയകുമാർ, ആദർശ് എന്നിവർ പങ്കെടുത്തു.