കേരളം
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ ആളെകൂട്ടി: പൊലീസിനെതിരെ പരാതി
കോഴിക്കോട് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ എലത്തൂർ പൊലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി നവീകരിക്കുന്നതിന് ടെൻഡർ വിളിക്കാൻ നിരവധി പേർ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയെന്നാണ് പരാതി.
ക്രിട്ടിക്കൽ കെണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനിൽ ഉൾപ്പെട്ട എലത്തൂർ സ്റ്റേഷനിൽ നിയമം ലംഘിച്ച് ആളെ കൂട്ടിയെന്ന പരാതിയുമായി വ്യാപാരികളും നാട്ടുകാരുമാണ് രംഗത്ത് എത്തിയത്.
ലേല നടപടികൾ കഴിയും വരെ സ്റ്റേഷന് അകത്തും പുറത്തുമായി കരാറുകാർ തടിച്ചുകൂടിയിരുന്നു. കൊവിഡ് കേസ് കൂടിയ മേഖലയിൽ വ്യാപാരികൾക്കും ജനങ്ങൾക്കും പുറത്തിറങ്ങുന്നതിനും സ്ഥാപനങ്ങൾ തുറക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഘട്ടത്തിൽ പൊലീസ് നിയമം ലംഘിക്കുന്നത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.