കേരളം
സ്വര്‍ണക്കടത്തു കേസിൽ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് സ്റ്റേ
സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. അന്വേഷണത്തിന് എതിരെ ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്, ഹൈക്കോടതി നടപടി.
സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അട്ടിമറി നടത്താന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് വികെ മോഹനനെ കമ്മിഷനായി നിയമിച്ചത്. മന്ത്രിസഭായോഗമാണ് അന്വേഷണത്തിനു തീരുമാനിച്ചത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുടെ മറവില്‍ സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെയും കേന്ദ്ര എജന്‍സികള്‍ തടസപ്പെടുത്തുന്നതായി മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.