കേരളം
രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനാകില്ല; നിബന്ധനകൾ കടുപ്പിച്ച് ബെവ്കോ
മദ്യം വാങ്ങാൻ ആർടിപിസിആർ ഫലമോ വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയതിന് പിന്നാലെ രേഖകൾ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ച് ബെവ്കോ.തിരുവനന്തപുരം ജില്ലയിലും പലയിടത്തും രേഖകള്‍ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചതായാണ് റിപ്പോർട്ട്.
ഉത്തരവ് കർശനമായി നടപ്പാക്കാനാണ് ബെവ്കോ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഇന്നുമുതലാണ് സംസ്ഥാനത്തെ മദ്യശാലകളില്‍ രേഖകള്‍ നിര്‍ബന്ധമാക്കിയത്. ഒരു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശം.
72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. മദ്യശാലകളിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി തുടർച്ചയായി വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നീക്കം.
സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്ന് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.