കേരളം
നാടാര്‍ ക്രിസ്ത്യന്‍ സംവരണം സ്റ്റേ ചെയ്ത് ഹൈക്കോടതി
നാടാര്‍ ക്രിസ്ത്യന്‍ സംവരണം സ്റ്റേ ചെയ്ത സിംഗിള്‍ ഉത്തരവ് തുടരും. ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. ഹർജി ഈ മാസം 25ന് പരിഗണിക്കും
2018ല്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കു ശേഷം കേന്ദ്ര പിന്നോക്ക വിഭാഗ കമ്മിഷനുമായി കൂടിയാലോചിച്ച് രാഷ്‌ട്രപതിയാണ് പിന്നോക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. ഇത്തരത്തില്‍ പട്ടിക പ്രസീദ്ധികരിക്കും വരെ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും തയ്യാറാക്കി വിജ്ഞാപനം ചെയ്ത പട്ടിക സാധുവായിരിക്കമെന്ന് സുപ്രീം കോടതി മറാത്ത കേസില്‍ വ്യക്തമാക്കിയതായി സര്‍ക്കാര്‍ ബോധിപ്പിച്ചു.
നാടാര്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അധിക സംവരണം ഏര്‍പ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണ ഘടനാ വിരുദ്ധമാണെന്ന ഹര്‍ജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചത്.