Connect with us

കേരളം

തിരുവനന്തപുരം ജില്ലയിലെ പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ

Untitled design 2021 07 16T104416.540

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി 21 ജൂലൈ അർധരാത്രി മുതൽ ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ ബി വിഭാഗത്തിലാണ്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ബി വിഭാഗത്തിലും ആറ്റിങ്ങൽ, നെടുമങ്ങാട് മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലും വർക്കല മുനിസിപ്പാലിറ്റി ഡി വിഭാഗത്തിലുമാണ്.

*നിയന്ത്രണങ്ങൾ ഇങ്ങനെ*

** എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫിസുകൾ 50% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.

** ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാം. ജൂലൈ 24, 25 തീയതികളിൽ അവധിയായിരിക്കും.

** എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

** എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്.

** എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

** മറ്റു ദിവസങ്ങൾക്കു പുറമേ എ, ബി, സി കാറ്റഗറികളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കാവുന്നതാണ്. മറ്റു ദിവസങ്ങളിൽ ആളുകളുടെ തിരക്ക് പൂർണമായി ഒഴിവാക്കണം. 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്ത് ക്യൂ സംവിധാനമൊരുക്കണം.

** ജൂലൈ 24, 25 (ശനി, ഞായർ ദിവസങ്ങളിൽ) സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

** കാറ്റഗറി ഡി-ൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.

** കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.

* ഓരോ കാറ്റഗറിയിലു നിലവിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ തുടരും.

* ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോ റിക്ഷകൾ ഡ്രൈവർക്കുപുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.

* മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.

* എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്പോർട്സ് എന്നിവ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായൂ സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

* എ, ബി, സി വിഭാഗങ്ങളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

* എ,ബി കാറ്റഗറി പ്രദേശങ്ങളിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ മുടിവെട്ടുന്നതിനു മാത്രമായി തുറക്കാം.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ളവയ്ക്കു പുറമേ ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ എന്നിവ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ തുറക്കാം.

* കർശന കോവിഡ് മാനദണ്ഡങ്ങളോടെ സിനിമ ഷൂട്ടിങ് അനുവദിക്കും.

* ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരോ കോവിഡ് മുക്തരായവരോ ആയിരിക്കണം കഴിയുന്നതും കടകളും മറ്റു സ്ഥാപനങ്ങളും സന്ദർശിക്കുന്നവർ എന്ന കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

*പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ*

ഡി കാറ്റഗറി

ചിറയിൻകീഴ്
പുളിമാത്ത്
പള്ളിക്കൽ
കാട്ടാക്കട
വക്കം
ഉഴമലയ്ക്കൽ
വെട്ടൂർ
കോട്ടുകാൽ
ഇടവ

സി കാറ്റഗറി

ആനാട്
മാണിക്കൽ
കരകുളം
ആയൂർ
നാവായിക്കുളം
പോത്തൻകോട്
മലയിൻകീഴ്
കിഴുവിലം
കാഞ്ഞിരംകുളം
കൊല്ലയിൽ
പൂവാർ
ചെമ്മരുതി
മടവൂർ
പള്ളിച്ചൽ
മുദാക്കൽ
കിളിമാനൂർ
വാമനപുരം
മണമ്പൂർ
കടയ്ക്കാവൂർ
വെള്ളനാട്

ബി കാറ്റഗറി
കള്ളിക്കാട്
കരവാരം
വെമ്പായം
കല്ലിയൂർ
കഠിനംകുളം
വെള്ളറട
അരുവിക്കര
ചെറുന്നിയൂർ
ഇലകമൺ
മംഗലപുരം
ആര്യങ്കോട്
പാങ്ങോട്
പൂവച്ചൽ
പാറശാല
പുല്ലമ്പാറ
വിതുര
പനവൂർ
കരുംകുളം
നെല്ലനാട്
വിളപ്പിൽ
ആര്യനാട്
മാറനല്ലൂർ
പഴയകുന്നുമ്മേൽ
വെങ്ങാനൂർ
പെരിങ്ങമ്മല
ഒറ്റൂർ
തിരുപുറം
തൊളിക്കോട്
വിളവൂർക്കൽ

എ കാറ്റഗറി

പെരുങ്കടവിള
കുറ്റിച്ചൽ
അഞ്ചുതെങ്ങ്
അതിയന്നൂർ
കാരോട്
അണ്ടൂർക്കോണം
ബാലരാമപുരം
കല്ലറ
നന്ദിയോട്
ചെങ്കൽ
കുളത്തൂർ
നഗരൂർ
കുന്നത്തുകാൽ
ഒറ്റശേഖരമംഗലം
അമ്പൂരി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ