കേരളം
സിനിമാ നടനും കൊല്ലം എംഎൽഎയുമായ മുകേഷ് വിവാദത്തിൽ
മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് മുകേഷ് എംഎല്‍എ. പാലക്കാട് നിന്നാണ് കോള്‍ വിളിക്കുന്നതെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് പാലക്കാട് എംഎല്‍എ ജീവനോടെയിരിക്കുമ്പോള്‍ എന്നെയാണോ വിളിക്കേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷ് ചൂടാവുന്നത്. സംഭവത്തിന്റെ വോയ്സ് റെക്കോര്‍ഡിംഗ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് മുകേഷിനെതിരെ ഉയരുന്നത്.
പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ കുട്ടിക്ക് തന്റെ എം എല്‍ എയുടെ പേരറിയില്ലെന്ന് പറഞ്ഞപ്പോള്‍ ‘നീ എന്റെ അടുത്തുണ്ടെല്‍ നിന്നെ ഞാന്‍ ചൂരല്‍ വെച്ച് അടിച്ചെനെ’ എന്നാണു മുകേഷ് മറുപടി നല്‍കുന്നത്.
പരാതി പോലും കേള്‍ക്കാതെയാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തത്. അത്യാവശ്യമായി ഒരു പരാതി പറയാനുണ്ടെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയോട് വളരെ മോശമായാണ് എംഎല്‍എ സംസാരിച്ചത്. മുകേഷിന്റെ ഫോണ്‍ സംഭാഷണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നിരവധി പേര് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.
താന്‍ അത്യാവശ്യ മീറ്റിങ്ങിലായിരുന്നെന്നും ആറിലധികം തവണ ഫോണ്‍ വിളിച്ചത് എന്തിനായിരുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് ആദ്യം മുകേഷ് വിദ്യാര്‍ത്ഥിയോട് ചൂടായത്. പിന്നീട് താന്‍ കൂട്ടുകാരന് നമ്ബര്‍ തന്നിട്ടാണ് വിളിച്ചതെന്നും പാലക്കാട് നിന്നാണ് ഫോണ്‍ എന്ന് അറിയിച്ചപ്പോള്‍ പാലക്കാട് എംഎല്‍എ എന്നൊരാള്‍ ജീവനോടെ ഇരിക്കുമ്ബോഴാണോ വേറെ ജില്ലയിലെ എംഎല്‍എയെ വിളിക്കുന്നത്. സ്വന്തം എംഎല്‍എയുടെ നമ്ബര്‍ തരാതെ മറ്റൊരു ജില്ലയിലെ എംഎല്‍എയുടെ നമ്ബര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം.
കൂടാതെ ഒറ്റപ്പാലം സ്വദേശിയായ കുട്ടിയോട് എംഎല്‍എയുടെ പേര് അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതോടെ നീ എന്റെ അടുത്തുണ്ടെല്‍ നിന്നെ ഞാന്‍ ചൂരല്‍ വെച്ച് അടിച്ചേനെ, ഒറ്റപ്പാലം എംഎല്‍എയുടെ പേര് കണ്ടുപിടി്ച്ച് അയാളെ വിളിക്ക്, അയാള്‍ എന്ത് പറയുന്നുവെന്ന് നോക്കിയിട്ട് തന്നെ വിളിക്കാനും പറഞ്ഞ് മുകേഷ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും വിദ്യാര്‍ത്ഥിയുടെ പരാതി എന്താണെന്ന് ചോദിക്കാനോ അറിയാനോ മുകേഷ് ശ്രമിച്ചില്ല.എന്തായാലും നിരവധിപേരാണ് ഈ സംഭവത്തില്‍ നടനെതിരെ തിരിഞ്ഞിരിക്കുന്നത്.