കേരളം
ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 135 പേർ; പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ച 135 പേരുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്. മരിച്ചയാളുടെ ജില്ല, പേര്, സ്ഥലം, വയസ്, ജെൻഡർ, മരണ ദിവസം എന്നീ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡി.എച്ച്.എസ് വെബ്സൈറ്റിൽ ജില്ലയുടെ അടിസ്ഥാനത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസ്സും സ്ഥലവുമടങ്ങുന്ന വിവരങ്ങൾ നൽകിയിരിക്കുന്നത്. ഇന്നത്തെ കോവിഡ് ബുള്ളറ്റിൻ മുതലാണ് പുതിയ ക്രമീകരണം. തുടക്കത്തിൽ പേരുകൾ പുറത്തു വിട്ടിരുന്നെങ്കിലും വിവാദമായതോടെ 2020 ഡിസംബർ മുതലാണ് പേരുകൾ ഉൾപ്പെടുത്താതായത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ല അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവിടുക. ഡോക്ടർമാർ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളാണ് പരസ്യപ്പെടുത്തുക. കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് മരിച്ചവരുടെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം.
മരിച്ചവരുടെ പേരും വയസ്സും സ്ഥലവും നാളെ മുതൽ ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിൽ ലഭ്യമാകും. 2020 ഡിസംബർ മുതലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നത് നിർത്തിവെച്ചത്.നിലവിൽ വയസ്സും സ്ഥലവും മാത്രമാണുള്ളതെന്നും മരിച്ചയാൾ കോവിഡ് പട്ടികയിലാണോ എന്ന് ഉറപ്പുവരുത്താൻ ബന്ധുക്കൾക്കുപോലും സാധിക്കുന്നില്ലെന്നും മീറ്റ് ദി പ്രസിൽ മാധ്യമപ്രവർത്തകർ ആരോഗ്യ മന്ത്രിയോട് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് അവർ മറുപടി നൽകുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം
https://dhs.kerala.gov.in/