കേരളം
പാമോയിലിന്റെ നികുതി കുറച്ചു, വില കുറയും; വെളിച്ചെണ്ണ വിലയും താഴാന്‍ സാധ്യത
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞേക്കും. പാമോയിലിന്റെ തീരുവ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു.
അസംസ്കൃത പാമോയിലിന്റെ തീരുവയില്‍ അഞ്ചുശതമാനത്തിന്റെ കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്.
രാജ്യാന്തരവിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറവാണ്. കഴിഞ്ഞ ഒരുമാസമായി ശുദ്ധീകരിച്ച പാമോയിലിന്റെ വിലയും കുറയുന്ന പ്രതീതിയാണ് ദൃശ്യമാകുന്നത്. എന്നാല്‍ ആഭ്യന്തരവിപണിയില്‍ ശുദ്ധീകരിച്ച പാമോയിലിന്റെയും അസംസ്കൃത ഭക്ഷ്യ എണ്ണയുടെയും വില ഉയര്‍ന്ന നിലയിലാണ്. ഈ പശ്ചാത്തലത്തിലാണ് തീരുവ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് തീരുവ കുറച്ചത്. ജൂണ്‍ 30ന് ഇത് പ്രാബല്യത്തില്‍ വന്നു. സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി.തീരുവ കുറച്ചോടെ അസംസ്കൃത പാമോയിലിന്റെ നികുതിനിരക്ക് 30.25 ശതമാനമാകും.