കേരളം
ബാങ്കിംഗ് ഇടപാടുകളിൽ മാറ്റങ്ങള്‍…; ഇന്ന് മുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് മാറ്റങ്ങള്‍. ബാങ്കിംഗ് രംഗത്തു ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുത്തന്‍ സാമ്പത്തിക മാറ്റങ്ങള്‍ നോക്കാം. എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം. എസ്.ബി.ഐ അക്കൊണ്ട് ഉടമകള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക്ലീഫ് മാത്രമായിരിക്കും സൗജന്യം.
കൂടുതല്‍ ചെക്ക്ലീഫ് വേണമെങ്കില്‍ അതിന് പണം ഈടാക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഇരട്ടി ടി.ഡി.എസ് ഈടാക്കും. പ്രതിവര്‍ഷം 50,000 രൂപക്ക് മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടോണുകള്‍ സമര്‍പ്പിക്കാവര്‍ക്കാണ് ഇത് ബാധകമാവുക. കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകളുടെ ഐ.എഫ്.എസ്.സി കോഡുകള്‍ മാറ്റും. പുതിയ കോഡുകള്‍ വ്യാഴാഴ്ച മുതല്‍. കോര്പറേഷന് ബാങ്ക്്, ആന്ധ്രാ ബാങ്ക് ചെക്ക്ബുക്കുകളുടെ കാലാവധി അവസാനിച്ചു. ഇടപാടുകാര്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയന് ബാങ്കിന്റെ ചെക്ക്ബുക്ക്.
1. എസ്ബിഐ എടിഎം ഉപയോഗം നാലു തവണ, ചെക്ക് 10 എണ്ണം
സീറോ ബാലന്‍സ് അക്കൗണ്ട് എന്നറിയപ്പെടുന്ന ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ നിന്നോ എ.ടി.എമ്മുകളില്‍ നിന്നോ മാസത്തില്‍ നാല് തവണ മാത്രമായിരിക്കും ഇന്ന് മുതല്‍ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുക. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം.
ബാങ്കിന്റെ ബന്ധപ്പെട്ട ശാഖയില്നിന്നെന്നപോലെ എടിഎമ്മുകളിലും ഇതര ബാങ്കുകളുടെ എടിഎമ്മുകളിലും നിന്നുള്ള പണം പിന്‍വലിക്കലിന് പുതിയ നിരക്ക് ബാധകമാണ്. അതേസമയം, എസ്ബിഐയെയും എസ്ബിഐ ഇതര ബാങ്ക് ശാഖകളിലും ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ നടത്തുന്ന സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഈ നിരക്ക് ഈടാക്കില്ല. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ശാഖയിലും ഇതര ചാനലുകളിലും ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ സൗജന്യമായിരിക്കും.
2. സിന്‍ഡിക്കേറ്റ് ബാങ്ക് കോഡുകളില്‍ മാറ്റം
കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖകളുടെ ഐ.എഫ്.എസ്. കോഡുകള്‍ മാറും. സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ ഇടപാടുകള്‍ സുഗമമാക്കാന്‍ പുതിയ ഐ.എഫ്.എസ്. കോഡുകള്‍ മനസിലാക്കണം.
3. കോര്പറേഷന്, ആന്ധ്രാ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുതിയ ചെക്ക് ബുക്ക്
കഴിഞ്ഞവര്‍ഷം യൂണിയന് ബാങ്കില്‍ ലയിച്ച കോര്പറേഷന് ബാങ്ക്, ആന്ധ്രാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഇന്ന് മുതല്‍ അസാധുവാകും. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയന് ബാങ്കിന്റെ സുരക്ഷാ സവിശേഷതകളുള്ള ചെക്ക് ബുക്ക്.
4. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ടിഡിഎസ്
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍നിന്ന് ഇന്ന് മുതല്‍ ഇരട്ടി ടി.ഡി.എസ് ഈടാക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വര്‍ഷം 50,000 രൂപയ്ക്കു മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇതു ബാധകം. 2021 ലെ ധനകാര്യ നിയമപ്രകാരം ഇത് ആദായനികുതി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
5. വിവാദ് സേ വിശ്വാസ് പദ്ധതി ഓഗസ്റ്റ് 31 വരെ
കോവിഡ് സാഹര്യത്തില്‍, ‘വിവാദ് സേ വിശ്വാസ്’ പദ്ധതി പ്രകാരം പലിശ കൂടാതെ നികുതിയടക്കാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. ഓഗസ്റ്റ് 31 വരെ പണമടയ്ക്കാം. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതിയും സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.
6. പാചകവാതക സിലിണ്ടര്‍ വില പരിഷ്കരണം
ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വില ഇന്ന് മുതല്‍ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എല്‍പിജി വിലവര്‍ധന സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില പരിഷ്കരണം നാളെയുണ്ടാകുമെന്നാണ് പരക്കെകരുതപ്പെടുന്നത്.
7. ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍
ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളില്‍ പോവേണ്ടതില്ല. വീട്ടിലിരുന്ന് ഓണ്‍ലൈനായി നേടാം.
ലേണേഴ്സ് ലൈസന്‍സിന് അപേക്ഷ നല്കി ഏഴുദിവസത്തിനകം ട്രാഫിക് സിഗ്നല്‍ പരിചയം, സുരക്ഷിത ഡ്രൈവിങ്, ഡ്രൈവറുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ച ഓണ്‍ലൈന്‍ വീഡിയോ കാണണം. അപേക്ഷകര്‍ക്കു നല്കുന്ന ഐഡി ഉപയോഗിച്ചാണ് വിഡിയോ കാണാന്‍ കഴിയുക. തുടര്‍ന്ന് ഏഴു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി പരീക്ഷയെഴുതാം. നേരത്തെ കണ്ട വീഡിയോ അടിസ്ഥാനമാക്കിയുളളതായിരിക്കും ചോദ്യങ്ങള്‍. ലേണേഴ്സ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം.