കേരളം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കുന്നു
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കുന്നു. ദർശന സമയം രാവിലെ 3.45 മണി മുതൽ 4. 15 വരെയും 5 മുതൽ 6.15 വരെയും ആയിരിക്കും. തുടർന്ന് 8 30 മുതൽ 10 വരെയും 10 .30 മുതൽ 11. 15 വരെയും വൈകുന്നേരം 5 മുതൽ 6.15 വരെയും 6.50 മുതൽ 7.20 വരെയും ആയിരിക്കും.
ഒരേസമയം ക്ഷേത്രത്തിനുള്ളിൽ 15 കൂടുതൽ ഭക്തരെ അനുവദിക്കില്ല. ഓരോ 10 മിനിറ്റിലും ഓരോ നടകളിൽ കൂടി മൂന്നുപേർക്ക് വീതമായിരിക്കും ദർശനം അനുവദിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചു മാത്രമേ ദർശനം നടത്താൻ ആ ദർശനം നടത്താൻ പാടുള്ളൂ എന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ദര്‍ശിക്കാനവസരമുണ്ടാകൂ. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരിലടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്. കഴിഞ്ഞദിവസം ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.