കേരളം
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നാളെ മുതൽ; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നതിന് ഗതാഗത വകുപ്പ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകൾ സർവ്വീസസ് നടത്തണം.
അടുത്ത തിങ്കഴാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങാൻ. ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദനീയമല്ല.
അതേസമയം കെഎസ്ആര്‍ടിസി വ്യാഴാഴ്ച മുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണവും കൂട്ടും. ലോക് ഡൗണോ ട്രിപിള്‍ ലോക് ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല.
യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തും. സമ്ബൂര്‍ണ ലോക് ഡൗണുള്ള ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ മാത്രം. ദീര്‍ഘദൂര സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പുനരാരംഭിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.