കേരളം
ബെവ്ക്യൂ ആപ്പ് വൈകിയേക്കും; അഞ്ച് ദിവസമെങ്കിലും താമസം വരുമെന്ന് ഫെയർ കോഡ്
ബെവ്ക്യൂ ആപ്പ് വൈകിയേക്കും. അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്ന് ഫെയർ കോഡ് അധികൃതർ. ബാർ, ബെവ്കോ ഔട്ട്ലെറ്റ് എന്നിവയുടെ വിവരം ഉൾപ്പെടുത്തണം. സെർവർ സ്പേസ് പ്രവർത്തന സജ്ജമാക്കണം. മൊബൈൽ കമ്പനികളുമായി സംസാരിച്ച് ഒടിപി സംബന്ധിച്ച് കരാർ ഉണ്ടാക്കണം.ആപ്പ് വഴി ബുക്കിംഗ് ഏർപെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്.അതേ സമയം ബെവ് ക്യൂ ആപ്പ് വേണ്ടെന്ന നിലപാടിലാണ് എക്സൈസും ബവ്കോയും. പൊലീസിനെ നിയോഗിച്ച് തിരക്ക് നിയന്ത്രിക്കാമെന്ന് നിലപാട്. എക്സൈസ് മന്ത്രി വിളിച്ച യോഗം ഇന്ന് ചേരും
ഇത്രയും കാര്യങ്ങൾക്കായി പ്രവർത്തനം തുടങ്ങിയെന്ന് ഫെയർ കോഡ് അധികൃതർ അറിയിച്ചു. ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ആപ്പ് നിർമ്മാതാക്കളായ ഫെയർ കോഡ് പറയുന്നു.
അതേ സമയം സംസ്ഥാനത്ത് ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തിയത്. കോവിഡ് നിരക്ക് കുറഞ്ഞതോടെ ജനുവരി അവസാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബാറുകളും ബീവറേജുകളും അടച്ചതോടെ ബീവറേജ് കോര്പറേഷന് കനത്ത നഷ്ടമാണ് നേരിട്ടത്. ഇത് മറികടക്കാനാണ് പെട്ടന്ന് തന്നെ ബാറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.