കേരളം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലക്കാട് ഒഴിവുകൾ
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവര്‍ക്ക് വേതനത്തിനു പുറമെ കൊവിഡ് അലവന്‍സും ലഭിക്കും.
തസ്തികയും ശമ്പളവും
1. എം.ബി.ബി.എസ് മെഡിക്കല്‍ ഓഫീസര്‍-പ്രതിമാസം 45,000 രൂപയും 17200 രൂപ കൊവിഡ് അലവന്‍സും
2. ലാബ് ടെക്‌നീഷ്യന്‍- ദിവസവേതനം 467
രൂപയും 317 രൂപ കോവിഡ് അലവന്‍സും
3. സ്റ്റാഫ് നേഴ്‌സ്- ദിവസവേതനം 567 രൂപയും 242 രൂപ കൊവിഡ് അലവന്‍സും
4. എക്‌സറേ ടെക്‌നീഷ്യന്‍/ റേഡിയോഗ്രാഫര്‍-ദിവസ വേതനം 467 രൂപയും 317 കൊവിഡ് അലവന്‍സും
താത്പര്യമുളളവര്‍ [email protected] ല്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ബയോഡാറ്റയില്‍ ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
അപേക്ഷ നേരിട്ട് സ്വീകരിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപന തീയതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കണം. അല്ലാത്തവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ http://www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍ – 0491 2504695, 8943374000.