കേരളം
ആലപ്പുഴയില്‍ ആദ്യ ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചു; രണ്ടുപേര്‍ നിരീക്ഷണത്തില്‍
ആലപ്പുഴ ജില്ലയിലെ ആദ്യ ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചു. കായംകുളം പത്തിയൂരില്‍ സ്വദേശിയായ 72കാരനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുന്‍പ് കൊവിഡ് നെഗറ്റീവായ വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്.
മേയ് രണ്ടാം തീയതി കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 12ന് കൊവിഡ് നെഗറ്റീവാകുകയും ചെയ്തു. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് പിന്നീട് സൈനസൈറ്റിസ് സമാനമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 18ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൂക്കില്‍നിന്നു രക്തംവന്നതോടെയാണു വീണ്ടും ചികിത്സ തേടിയത്. ഇതിനുശേഷം 24ന് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ പരിശോധനകളില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിന് സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ബയോപ്സി നിര്‍ദേശിക്കുകയായിരുന്നു. ബയോപ്സി പരിശോധനാ ഫലത്തിലാണ് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.