ആരോഗ്യം
ഡല്‍ഹിയില്‍ ഇന്ന് 3947 കൊവിഡ് കേസുകള്‍, മഹാരാഷ്ട്രയില്‍ 248 മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3947 പുതിയ കൊവിഡ് രോഗികള്‍. ഇന്ന് 68 പേരാണ് മരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 66602 ആയി ഉയര്‍ന്നു. 24988 ആണ് സജീവ കേസുകള്‍. 2301 പേരാണ് ഇതുവരെ മരിച്ചത്മഹാരാഷ്ട്രയില് ഇന്ന് മാത്രം 3,214 കൊവിഡ് കേസുകളും 248 മരണവും. 1925 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതോടെ, ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,39,010 ആയി. 69,631 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്, സംസ്ഥാന ആരോഗ്യ വകുപ്പാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.