Connect with us

കേരളം

അഭിമാന നിമിഷം; കൊച്ചുതുറക്കാരി ജെനി ജെറോം ഇന്ന് മുതൽ ആകാശപാത നയിക്കും

Published

on

jeny2

എയർ അറേബ്യ വിമാനം ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്, ജെനി ജെറോം. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ കടപ്പുറത്തുകാരി..

“എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?”, എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് ഇങ്ങനൊരു മോഹം ഉദിച്ചത്. മനസ്സിൽ കൊണ്ടുനടന്ന ആ​ഗ്രഹം പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തുറന്നുപറഞ്ഞു. “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?” തുടങ്ങിയ പതിവ് ചോദ്യങ്ങളൊന്നും അവളെ തളർത്തിയില്ല. ആ നിശ്ചയദാർഢ്യം ജെനിയെ ഇന്ന് കോക്ക്പിറ്റിൽ എത്തിച്ചു. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആയിരിക്കണം ജെനി ജെറോം.

കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. രണ്ട് വർഷം മുൻപ് പരിശീലനത്തിനിടെ ഒരു അപകടമുണ്ടായെങ്കിലും ജെനിക്കോ അവളുടെ സ്വപ്നത്തിനൊ ഒന്നും സംഭവിച്ചില്ല. കോപൈലറ്റായുള്ള ജെനിയുടെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്‌. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി.

ജെനിയുടെ ജീവിതവിജയത്തെ വാഴ്ത്തി ജോണ്‍സണ്‍ ജേയ്മന്റിന്റെ ഫേസ് ബുക്ക് കുറിപ്പ്

നമ്മുടെ ജെറോം ജോറിസ്

(കൊച്ച് തുറ, കരുംകുളം ഗ്രാമപഞ്ചായത്ത്) ചേട്ടന്റെ മകൾ ജെനി ജെറൊം പൈലറ്റായി. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ commercial pilot ആയിരിക്കണം‌ ജെനി. ജെനിയുടെ കോപൈലറ്റായുള്ള ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്‌.

താരതമ്യേന സ്ത്രീ സൗഹാർദ്ദപരമായ ഒരു തീരദേശ സമൂഹത്തിൽ നിന്നും പെൺകുട്ടികൾ ചിറക് വിരിച്ച് പറക്കേണ്ടതും സ്വപ്നങ്ങൾ നെയ്യേണ്ടതും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്.

പറക്കണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ജെനിക്ക് ആദരവോടെ എല്ലാവിധ ആശംസകളും നേരുന്നു. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളർത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, “എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?” എന്ന മോഹം ഉദിക്കുന്നത്.

അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. സ്വന്തം നിലയിൽ തന്റേതായ ചില ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരിന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, “എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും.”

സാധാരണയുള്ള മറുപടി എന്തായിരിക്കും, “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?”. അത് അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ മുന്നോട്ട് തന്നെ. സ്വന്തം ചേട്ടൻ “degree കഴിഞ്ഞിട്ട് ആലോചിച്ചാൽ പോരേ?” എന്ന് ചോദിച്ചെങ്കിലും.

ഷാർജ Alpha Aviation Academy-യിൽ selection കിട്ടി, അവിടെ ചേർന്നു.

പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ഒരപകടം പറ്റിയിരിന്നു. പക്ഷെ ജെനിക്ക് ഒന്നും സംഭവിച്ചില്ല, ജെനിയുടെ സ്വപ്നത്തിനും.

ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9-449-10.50 pm) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു.

ജെനിയെ അഭിനന്ദിച്ച് വിപിന്‍ ദാസ് തോട്ടംപുരയിടം പങ്കുവച്ച കുറിപ്പ്:

ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കടപ്പുറത്തുകാരിയാണ്.

തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..

ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് എന്റെ അയൽക്കാരികൂടിയായ ഈ കടപ്പുറത്തുകാരി..

ജെനി ജെറോമിന് അഭിനന്ദനങ്ങൾ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ